മുംബൈ: ദക്ഷിണ മുംബൈയിൽ കൊളാബയിൽ നാലുനിലയുള്ള കരസേനാ കെട്ടിടത്തിനു തീപിടിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ദുരന്തനിവാരണ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊളാബയിലെ അഫ്ഗാൻ പള്ളിക്കു സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്നും തീഅണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
മുംബൈയിൽ കരസേനാ കെട്ടിടത്തിൽ അഗ്നിബാധ
12:35 AM Mar 18, 2018 | Deepika.com