മുംബൈ: തനിക്ക് അപൂർവമായ ന്യൂറോഎൻഡോക്രയിൻ അർബുദമാണെന്നു ബോളിവുഡ് നടൻ ഇർഫാൻ ഖാൻ വെളിപ്പെടുത്തി. ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യക്കു വെളിയിലാണ്. തനിക്ക് ആളുകൾ നല്കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്ന് അന്‍പത്തിയൊന്നുകാരനായ താരം പത്രക്കുറിപ്പിൽ പറഞ്ഞു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഴകളുണ്ടാകുന്നതാണ് ന്യൂറോ എൻഡോക്രയിൻ ട്യൂമർ. ശ്വാസകോശത്തിലും ആമാശയത്തിലും കുടലിലും മുഴകളുണ്ടാകും. നാഡീകോശങ്ങളും ഗ്രന്ഥികളും ചേരുന്ന ഭാഗത്താണ് മുഴകൾ ഉണ്ടാകുന്നത്.
ഇത്തരം അർബുദം അപൂർവമാണെന്ന് എയിംസ് ന്യൂഡൽഹിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സുനിൽ കുമാർ പറഞ്ഞു.
ഇർഫാൻ ഖാന് അർബുദം
02:08 AM Mar 17, 2018 | Deepika.com