റാഞ്ചി: ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരേയുള്ള നാലാമത്തെ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി പ്രത്യേക സിബിഐ കോടതി ഇന്നു പുറപ്പെടുവിക്കും. ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസാണിത്.
ബിഹാർ മുൻ മുഖ്യമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവും ജഗനാഥ് മിശ്രയുമാണ് പ്രതികൾ.
കേസിൽ അക്കൗണ്ട് ജനറൽ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെക്കൂടി കക്ഷി ചേർക്കണമെന്ന ലാലുവിന്റെ അഭിഭാഷകന്റെ അപേക്ഷയെത്തുടർന്നാണു കോടതിവിധി ഇന്നത്തേക്കു മാറ്റിയത്.
കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരേയുള്ള നാലാം കേസിലെ വിധി ഇന്ന്
12:55 AM Mar 17, 2018 | Deepika.com