ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി ട്വീറ്റ് വിവാദത്തിൽ. കോൺഗ്രസ് പാർട്ടിയിൽ ടിക്കറ്റ് ലഭിക്കാൻ പണത്തിനു മുഖ്യപങ്കുണ്ടെന്നായിരുന്നു കർണാടകയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്. തന്റെ അറിവോടെയല്ല ട്വീറ്റ് പോസ്റ്റ് ചെയ്തതെന്നും അതു ചെയ്യുന്നവരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നും നിഷേധിക്കുന്നതായും മൊയ്ലി പറഞ്ഞു.
മൊയ്ലിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട അതേ ട്വീറ്റ് പിന്നീട് മകൻ ഹർഷ മൊയ്ലിയുടെ ട്വീറ്റർ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസിനേയും കർണാടകയിലെ നേതൃത്വത്തിനെയും ലക്ഷ്യം വച്ചുള്ളതാണു ട്വീറ്റ്.
വീരപ്പമൊയ്ലിയുടെ ട്വീറ്റ് വിവാദത്തിൽ
12:55 AM Mar 17, 2018 | Deepika.com