ബംഗളൂരു: റാലികളിലും പൊതുസമ്മേളനങ്ങളിലും തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ നൽകിയ പരാതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കൾക്കും ഹൈക്കോടതി നോട്ടീസ്.
തനിക്കെതിരേ മുമ്പുണ്ടായ കേസുകൾ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാക്കളും അപകീർത്തിപ്പെടുത്തുകയാണെന്നും കേസുകളിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും അപവാദപ്രചാരണം തുടരുന്നത് കോടതിയോടുള്ള അവഹേളനമാണെന്നും യെദിയൂരപ്പ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി പരിശോധിച്ച ഹൈക്കോടതി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കൾക്കും അവരുടെ പ്രസംഗങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രസ് കൗണ്‍സിലിനും നോട്ടീസ് അയയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, താൻ പരിഹസിച്ചിട്ടില്ലെന്നും അഴിമതിയുടെ പേരിൽ യെദിയൂരപ്പ ജയിലിൽകിടന്നു എന്നത് യാഥാർത്ഥ്യമാണെന്നും ഹൈക്കോടതി നോട്ടീസ് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
കളിയാക്കിയെന്നു പരാതി, സിദ്ധരാമയ്യയ്ക്ക് നോട്ടീസ്
01:10 AM Mar 16, 2018 | Deepika.com