അഗർത്തല: ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഉപമുഖ്യമന്ത്രി ജിഷ്ണുകുമാർ ദേബ് ബർമനു വൻ വിജയം. 25,550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ദേബ് ബർമൻ വിജയിച്ചത്. സിപിഎമ്മിലെ പലാഷ് ദേബർമയ്ക്ക് 1030 വോട്ടാണു ലഭിച്ചത്.
കോൺഗ്രസിലെ അർജുൻ ദേബർമ്മ 775 വോട്ട് നേടി. സിപിഎം സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ചാരിലാമിൽ തെരഞ്ഞെടുപ്പ് നീട്ടിവച്ചത്. ബിജെപി വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്നാരോപിച്ച് സിപിഎം മത്സരത്തിൽനിന്നു പിന്മാറിയിരുന്നു. ചാരിലാമിലെ വിജയത്തോടെ ബിജെപിയുടെ അംഗബലം 36 ആയി ഉയർന്നു.
ത്രിപുരയിലെ ചാരിലാമിൽ ബിജെപി
12:21 AM Mar 16, 2018 | Deepika.com