വ്യാജപരസ്യങ്ങൾ ജനദ്രോഹമെന്ന് എം.ഐ ഷാനവാസ്
12:21 AM Mar 16, 2018 | Deepika.com
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മരുന്നു കന്പനികളുടെയും ആശുപത്രികളുടെയും യാതൊരു പരീക്ഷണത്തിനും വിധേയമാകാതെ നടത്തുന്ന പരസ്യങ്ങൾ ജനദ്രോഹവും വഞ്ചനയുമാണെന്ന് എം.ഐ. ഷാനവാസ് എംപി ലോക്സഭയിൽ പ്രസ്താവിച്ചു. പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് ദശലക്ഷക്കണക്കിന് ആൾക്കാരെ വഞ്ചിക്കുന്ന വ്യാജപരസ്യക്കാരെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണം എന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.