ഉച്ചിയിലടിച്ച് ഉത്തരദേശം

01:00 AM Mar 15, 2018 | Deepika.com
ഇ​താ​ണ് ജ​ന​കീ​യ ഷോ​ക്ക്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ബി​ഹാ​റി​ലെ​യും പാ​ർ​ല​മെ​ന്‍റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കേ​റ്റ തി​രി​ച്ച​ടി​യു​ടെ ആ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ്ഥി​രം മ​ണ്ഡ​ല​മാ​യ ഗോ​ര​ഖ്പുരി​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ ഫൂ​ൽ​പുരി​ലും ബി​ഹാ​റി​ലെ അ​ര​രി​യ​യി​ലും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പകളിൽ ബി​ജെ​പി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി താ​ങ്ങാ​വു​ന്ന​തി​ലും പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​യി.

ലോ​ക്സ​ഭ​യി​ലെ മൂ​ന്നു സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലും ബി​ഹാ​റി​ലെ ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും തോ​റ്റ​ന്പി​യ ബി​ജെ​പി​ക്ക് ബി​ഹാ​റി​ലെ ത​ന്നെ ഭാ​ബു​വ നി​യ​മ​സ​ഭാ സീ​റ്റ് നി​ല​നി​ർ​ത്തി​യെ​ന്ന​തു മാ​ത്ര​മാ​കും നേ​രി​യ ആ​ശ്വാ​സം. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച കൂ​ടി​യാ​ണ് ഇന്നലെ കണ്ടത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ​യും ക​ര​ണ​ത്തേ​റ്റ അ​ടി​യാ​കു​മി​ത്.

വോ​ട്ട​ർ​മാ​ർ മ​ണ്ട​ന്മാ​ര​ല്ല

ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​രും പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രും ഭ​ര​ണ​ക്കാ​ർ​ക്കെ​തി​രേ തി​രി​യു​ന്നു​വെ​ന്ന​ത് മോ​ദി​യു​ടെ​യും കൂ​ട്ട​രു​ടെ​യും ക​ണ്ണു​തു​റ​പ്പി​ക്കേ​ണ്ട​താ​ണ്. മ​ഹാ​രാഷ്‌ട്്ര​ടയി​ലെ ക​ർ​ഷ​ക​രു​ടെ ലോം​ഗ് മാ​ർ​ച്ചി​നു മു​ന്നി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നു തോ​റ്റു കൊ​ടു​ക്കേ​ണ്ടി വ​ന്ന​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ബീ​ഫി​ന്‍റെ​യും ഗോ​വ​ധ​ത്തി​ന്‍റെ​യും പേ​രി​ലും രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ലും വ​ർ​ഗീ​യ​ത ഇ​ള​ക്കി ഇ​നി​യും ജ​ന​ത്തെ ക​ബ​ളി​പ്പി​ക്കു​ക എ​ളു​പ്പ​മാ​കി​ല്ല. വി​ക​സ​ന​വും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യും കാ​ർ​ഷി​ക വ​ള​ർ​ച്ച​യും ഉ​റ​പ്പാ​ക്കു​ക​യും വി​ല​ക്ക​യ​റ്റം ത​ട​യു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ ഏ​തു വ​ന്പ​നെ​യും തൂ​ത്തെ​റി​യാ​ൻ വോ​ട്ട​ർ​മാ​ർ മ​ടി​ക്കി​ല്ലെ​ന്ന് യു​പി ജ​ന​ത തെ​ളി​യി​ച്ചു.

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ശ​ക്ത​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്നു താ​ഴെ​യി​റ​ക്കി​യ അ​തേ ഗ്രാ​മീ​ണ ജ​ന​ത​യു​ടെ പിന്മുറ​ക്കാ​രാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ച​താ​കും യു​പി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ധാ​ന ചൂ​ണ്ടു​പ​ല​ക. മോ​ദി മാ​ജി​ക് പ​ഴ​യ​തു​പോ​ലെ ഫ​ലി​ക്കി​ല്ലെ​ന്ന​തി​നും ബി​ജെ​പി​യു​ടെ കോ​ട്ട​ക​ൾ ഇ​ള​കി​ത്തു​ട​ങ്ങി​യെ​ന്ന​തി​നും ഇ​തി​ലേ​റെ ശ​ക്ത​മാ​യ സൂ​ച​ന വേ​റെ കി​ട്ടാ​നി​ട​യി​ല്ല. ഒ​ന്നി​ച്ചു​നി​ന്നാ​ൽ മോ​ദി​യെ മ​റി​ക​ട​ന്ന് കേ​ന്ദ്ര​ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശ​മാ​ണ് യു​പി, ബി​ഹാ​ർ, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ നാ​ലു വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ​ത്.

ഫൈ​ന​ൽ പ്ര​തീ​ക്ഷ മ​ങ്ങി

പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി രാ​ജ്യം ഉ​റ്റു​നോ​ക്കി​യ സെ​മി​ഫൈ​ന​ലി​ലാ​ണ് ബി​എ​സ്പി പി​ന്തു​ണ​യോ​ടെ എ​സ്പി വ​ൻ​വി​ജ​യം നേ​ടി​യ​ത്. ബി​ഹാ​റി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ർ​ജെ​ഡി​ക്കു പ്ര​തീ​ക്ഷി​ക്കാ​നേ​റെ. 2019ൽ ​വീ​ണ്ടും കേ​ന്ദ്ര​ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും മോ​ഹ​മാ​ണ് വ​ര​ളു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ലെ 80ൽ 73​ലും ജ​യി​ച്ച​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ൻ​വി​ജ​യം ആ​വ​ർ​ത്തി​ച്ച ബി​ജെ​പി​ക്കാ​ണ് ഇപ്പോൾ വ​ലി​യ ത​ക​ർ​ച്ച​യു​ണ്ടാ​യ​ത്. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 403 അം​ഗ നി​യ​മ​സ​ഭ​യി​ൽ 325 സീ​റ്റി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​മാ​ണ് ബി​ജെ​പി നേ​ടി​യ​ത്.

അ​തി​ലേ​റെ, നാ​ഗാ​ലാ​ൻ​ഡി​ലെ​യും മേ​ഘാ​ല​യ​യി​ലെ​യും മൊ​ത്തം വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഗോ​ര​ഖ്പുറി​ലെ​യും ഫൂ​ൽ​പു​രി​ലെ​യും വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. നാ​ഗാ​ലാ​ൻ​ഡി​ൽ 11,97,438 വോ​ട്ട​ർ​മാ​രും മേ​ഘാ​ല​യ​യി​ൽ 18,41,767 വോ​ട്ട​ർ​മാ​രും മൊ​ത്തം ഉ​ള്ള​പ്പോ​ൾ ഫുൽ​പുരി​ൽ 19,61,472 വോ​ട്ട​ർ​മാ​രും ഗോ​ര​ഖ്പുരി​ൽ 19,49,284 വോ​ട്ട​ർ​മാ​രും ആ​ണു​ള്ള​ത്. ത്രി​പു​ര​യി​ൽ പോ​ലും മൊ​ത്തം 25 ല​ക്ഷം വോ​ട്ട​ർ​മാ​രേ​യു​ള്ളൂ. ബി​ജെ​പി​ക്ക് വേ​രു​ക​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ന​വി​കാ​രം പൊ​തു​വേ ബി​ജെ​പി​ക്ക് എ​തി​രാ​കു​ന്നു​വെ​ന്ന​ത് ഇ​നി മോ​ദി​ക്കും അ​മി​ത് ഷാ​യ്്ക്കും പോ​ലും നി​ഷേ​ധി​ക്കാ​നാ​കി​ല്ല.

കാ​ൽനൂ​റ്റാ​ണ്ടു​കാ​ല​ത്തെ ശ​ത്രു​ത മ​റ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വും മാ​യാ​വ​തി​യും ഒ​ന്നി​ച്ച​പ്പോ​ൾ മോ​ദി മാ​ജി​ക് ഇ​ല്ലാ​താ​യി. ബി​ഹാ​റി​ലെ ഒ​രു നി​യ​മ​സ​ഭാ സീ​റ്റി​ലും ലാ​ലു പ്ര​സാ​ദി​ന്‍റെ ആ​ർ​ജെ​ഡി​ക്കു മു​ന്നി​ൽ ബി​ജെ​പി ത​റ​പ​റ്റി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ​ഖ്യം വി​ട്ടു പു​റ​ത്തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വും ലാ​ലു​വി​ന്‍റെ ആ​ർ​ജെ​ഡി​യും കോ​ണ്‍ഗ്ര​സും കൈ​കോ​ർ​ത്ത​പ്പോ​ൾ ബി​ജെ​പി​യെ ത​റ​പ​റ്റി​ച്ച​തി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് യു​പി​യി​ലേ​ത്. ജ​ന​വി​ധി അ​ട്ടി​മ​റി​ച്ച് നി​തീ​ഷ് കു​മാ​ർ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് വീ​ണ്ടും സ​ർ്ക്കാ​രു​ണ്ടാ​ക്കി​യ​തി​നു​ള്ള തി​രി​ച്ച​ടികൂ​ടി​യാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ർ​ജെ​ഡി​യു​ടെ വി​ജ​യം.

യോ​ഗി​യു​ടെ മു​റി​വാ​യി ഗോ​ര​ഖ്പുർ

യു​പി​യി​ലെ ബി​ജെ​പി​യു​ടെ പ്ര​സ്റ്റീ​ജ് സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ ഗോ​ര​ഖ്പുർ, ഫൂ​ൽ​പുർ മ​ണ്ഡ​ല​ങ്ങ​ളി​ൽ തോ​റ്റ​ത് വ​ലി​യ വ്യ​ത്യാ​സ​ത്തി​ലാ​ണെ​ന്ന​തു മു​റി​വി​ൽ മു​ള​കു തേ​ച്ച​തു​പോ​ലെ​യാ​യി. മു​ഖ്യ​മ​ന്ത്രി​യാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ഞ്ചു ത​വ​ണ തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചു​ക​യ​റി​യ മ​ണ്ഡ​ല​മാ​ണ് കി​ഴ​ക്ക​ൻ യു​പി​യി​ലെ ഗോ​ര​ഖ്പുർ. 1989 മു​ത​ൽ എ​ട്ടു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി 29 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി നി​ല​നി​ർ​ത്തി​യ ബി​ജെ​പി​യു​ടെ നെ​ടു​ങ്കോ​ട്ട. മ​ഹ​ന്ത് അ​വൈ​ദ്യ​നാ​ഥ് മൂ​ന്നു ത​വ​ണ​യും പി​ന്നീ​ട് യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ഞ്ചു ത​വ​ണ​യും ജ​യി​ച്ച മ​ണ്ഡ​ലം.

ഗോ​ര​ഖ്പുർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി​യാ​ണ് ജ​യി​ച്ച​ത്. ഇ​ത്ത​ര​മൊ​രു ബി​ജെ​പി കോ​ട്ട​യാ​ണ് ഇ​ന്ന​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പു പോ​ലും തേ​രി​ലേ​റ്റി​യ ബി​ജെ​പി​യെ ജ​നം നി​ർ​ദാ​ക്ഷി​ണ്യം ത​ള്ളി. കേ​ന്ദ്ര​ത്തി​ലെ​യും യു​പി​യി​ലെ​യും സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ എ​ത്ര മാ​ത്രം വെ​റു​പ്പി​ച്ചു​വെ​ന്ന​തി​നു വേ​റെ തെ​ളി​വു വേ​ണ്ട​തി​ല്ല.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ യോ​ജി​ച്ചു പോ​രാ​ടി​യാ​ൽ 2019ൽ ​ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി കേ​ന്ദ്ര​ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന സൂ​ച​ന​യ്ക്കും മോ​ഹ​ത്തി​നും പോ​ലും ദേ​ശീ​യ രാഷ്‌ട്രീയ​ത്തി​ൽ വ​ലി​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കാ​നാ​കും. ഉ​ട​നെ ന​ട​ക്കാ​നി​രി​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​കും ബി​ജെ​പി​ക്കും കോ​ണ്‍ഗ്ര​സി​നും ഇ​നിയുള്ള അ​ഗ്നി​പ​രീ​ക്ഷ.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ