ന്യൂഡൽഹി: കേരളത്തിൽ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ,കോഴിക്കോട് ജില്ലകളെ നക്സൽബാധിത ജില്ലകളായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിന് ശിപാർശ നൽകി.
സുരക്ഷാ കാര്യങ്ങൾക്കുള്ള ചെലവ് വകയിരുത്തുന്ന പദ്ധതികൾക്കായി ഈ ജില്ലകളെ നക്സൽ ബാധിത പ്രദേശങ്ങളായി കണക്കാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ അഞ്ചു ജില്ലകളെ നക്സൽ ബാധിത ജില്ലകളായി ശിപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ ആണ് രാജ്യസഭയിൽ വ്യക്തമാക്കിയത്. പി.വി. അബ്ദുൾ വഹാബിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ അഞ്ച് നക്സൽബാധിത ജില്ലകൾ
01:00 AM Mar 15, 2018 | Deepika.com