പ്രതിഷേധത്തിൽ മുങ്ങി പാർലമെന്റ്
12:50 AM Mar 14, 2018 | Deepika.com
ന്യൂഡൽഹി: ഏഴാം ദിവസവും നടപടികളിലേക്കു കടക്കാതെ പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ബാങ്ക് തട്ടിപ്പ്, ആന്ധ്രപ്രദേശിനു പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ടിഡിപി, കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ ലോക്സഭ സ്തംഭിച്ചു. സഖ്യകക്ഷി ധർമം പാലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകൾ ഏന്തിയാണ് ടിഡിപി എംപിമാർ നടുത്തളത്തിൽ ഇറങ്ങിയത്. വൈഎസ്ആർ കോണ്‍ഗ്രസും പ്രതിഷേധം ഉയർത്തി.