ന്യൂഡൽഹി: പ്രതിരോധമേഖലയിൽ തദ്ദേശവത്കരണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതി ലക്ഷ്യത്തിലെത്തിയില്ലെന്നു പാർലമെന്ററി സമിതി റിപ്പോർട്ട്. ബിജെപി നേതാവ് മേജർ ജനറൽ ബി.സി. ഖണ്ഡൂരി തലവനായ പാർലമെന്ററി സമിതിയാണ് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിരോധ മേഖലയെ തദ്ദേശവത്കരിക്കുന്നതായി ആവശ്യത്തിനുള്ള ഫണ്ട് അനുവദിച്ചില്ലെന്നു സമിതി കണ്ടെത്തി. മേക്ക് ഇൻ ഇന്ത്യ വഴി 25 പദ്ധതികൾ കരസേന സമർപ്പിച്ചിരുന്നു. എന്നാൽ, ഈ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് നല്കിയില്ല.
മേക്ക് ഇൻ ഇന്ത്യ പദ്ധതി ലക്ഷ്യത്തിലെത്തിയില്ല: പാർലമെന്ററി സമിതി
12:45 AM Mar 14, 2018 | Deepika.com