സോണിപത്: ഹരിയാനയിൽ കോളജ് അധ്യാപകനെ ബിരുദവിദ്യാർഥി വെടിവച്ചു കൊന്നു. ബിഎ രണ്ടാം വർഷ വിദ്യാർഥി ജഗ്മലിന്റെ വെടിയേറ്റ് രാജേഷ് മാലിക് ആണു കൊല്ലപ്പെട്ടത്. സോണിപത് ജില്ലയിലെ ഖാർഖോദയ്ക്കു സമീപം പിപ്ലിയിലെ ഷഹീദ് ദൽബീർ സിംഗ് കോളജിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ജഗ്മലിനെതിരേ ഒരു പെൺകുട്ടി പരാതി നല്കിയിരുന്നു. തുടർന്ന് അധ്യാപകൻ ജഗ്മലിനെ താക്കീത് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അധ്യാപകനെ കൊലപ്പെടുത്താൻ കാരണമെന്നു പോലീസ് അറിയിച്ചു. നാലു തവണ രാജേഷിനു നേർക്ക് ജഗ്മൽ വെടിയുതിർത്തു. നെഞ്ചിനും കൈക്കും വെടിയേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമണശേഷം രക്ഷപ്പെട്ട ജഗ്മലിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
കോളജ് അധ്യാപകനെ വിദ്യാർഥി വെടിവച്ചു കൊലപ്പെടുത്തി
12:45 AM Mar 14, 2018 | Deepika.com