പബ് ആക്രമണം: മുത്താലിക്കിനെ വെറുതെ വിട്ടു
12:23 AM Mar 14, 2018 | Deepika.com
മംഗളൂരു: മംഗളൂരുവിൽ പബ് ആക്രമിച്ച കേസിൽ ശ്രീരാമ സേനാ തലവൻ പ്രമോദ് മുത്താലിക്കിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വിട്ടയച്ചത്. 2009 ജനുവരി 24നാണു തീവ്ര ഹിന്ദു സംഘടനയായ ശ്രീരാമ സേനയുടെ മുപ്പതിലധികം പ്രവർത്തകർ പബ്ബിൽ ആക്രമണം നടത്തിയത്.