കാർത്തി ചിദംബരത്തെ ഇന്ദ്രാണിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു

01:06 AM Mar 05, 2018 | Deepika.com
മും​ബൈ: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ സം​ഘം മും​ബൈ​യി​ലെ ബൈ​ക്കു​ള ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചോ​ദ്യം ചെ​യ്തു.

ഐ​​​എ​​​ൻ​​​എ​​​ക്സ് മീ​​​ഡി​​​യ ക​​​ന്പ​​​നി​​​യു​​​ടെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് ഇ​​​ന്ദ്രാ​​​ണി മു​​​ഖ​​​ർ​​​ജി. ഇ​​​വ​​​ർ ന​​​ല്കി​​​യ കു​​​റ്റ​​​സ​​​മ്മ​​​ത മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ മ​​​ക​​​ൻ കാ​​​ർ​​​ത്തി​​​യെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മ​​​ക​​​ൾ ഷീ​​​നാ ബോ​​​റ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് ഇ​​​ന്ദ്രാ​​​ണി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ആ​​​റം​​​ഗ സി​​​ബി​​​ഐ സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​ർ​​​ത്തി​​​യെ ജ​​​യി​​​ലി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രെ​​​യും ഒ​​​രു​​​മി​​​ച്ചു സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്തോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​ന്ദ്രാ​​​ണി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് പീ​​​റ്റ​​​ർ മു​​​ഖ​​​ർ​​​ജി​​​ക്കു മു​​​ന്നി​​​ലും കാ​​​ർ​​​ത്തി​​​യെ എ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

ടെ​​​ലി​​​വി​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ഐ​​​എ​​​ൻ​​​എ​​​ക്സ് മീ​​​ഡി​​​യ​​​യ്ക്കു വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​യി, വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ പ്രൊ​​​മോ​​​ഷ​​​ൻ ബോ​​​ർ​​​ഡി​​​ന്‍റെ അ​​​നു​​​മ​​​തി മേ​​​ടി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​ൻ കാ​​​ർ​​​ത്തി കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. 2007ൽ ​​​പി. ചി​​​ദം​​​ബ​​​രം കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ​​​യാ​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നു ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങ​​​വേ​​​യാ​​​ണ് കാ​​​ർ​​​ത്തി​​​യെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട​​​തി മാ​​​ർ​​​ച്ച് ആ​​​റു​​​വ​​​രെ സി​​​ബി​​​ഐ​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.