ഇൻഡോർ: ദരിദ്രരുടെ റാണിയെന്നറിയപ്പെടുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്ത് സന്യാസിനീസഭയുടെ ഇന്ത്യൻ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ കരുണ പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു.
മധ്യപ്രദേശിലെ സാഗർ, ഛത്തീസ്ഗഡ് അംബികാപുർ രൂപതകളിൽ മുപ്പതിലധികം വർഷങ്ങളായി സാമൂഹ്യസേവന, ആതുരസേവന രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന സിസ്റ്റർ കരുണ, കുറവിലങ്ങാട് ജയ്ഗിരി ഇടവകാംഗവും പുരയ്ക്കൽ പരേതരായ മത്തായി-ഏലമ്മ ദന്പതികളുടെ മകളുമാണ്.
സിസ്റ്റർ പ്രീതി മൈലാടിൽ വൈസ് പ്രൊവിൻഷ്യലായും സിസ്റ്റർ ലിസാ ചുണ്ടമന്നായിൽ, സിസ്റ്റർ ദീപ്തി കാവിപുരയിടത്തിൽ, സിസ്റ്റർ ജസീന്താ മഞ്ഞളാങ്കൽ എന്നിവർ കൗൺസിലർമാരായും സിസ്റ്റർ ദീപാ കൊച്ചുതാഴത്ത് പ്രൊക്യുറേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ കരുണ പുരയ്ക്കൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
12:52 AM Mar 01, 2018 | Deepika.com