മുഖ്യമന്ത്രി നിലപാട് മാറ്റണം: എ.കെ. ആന്‍റണി

01:17 AM Feb 27, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​കാ​മെ​ന്ന നി​ല​പാ​ടി​ൽ നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നോ​ട്ടു​പോ​യ​ത് സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​കു​മെ​ന്ന ഭ​യ​ത്താ​ലെ​ന്നു എ.​കെ. ആ​ന്‍റ​ണി.

ശു​ഹൈ​ബി​ലെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ സി​പി​എ​മ്മി​ന് എ​ന്തോ മ​റ​യ്ക്കാ​നു​ണ്ടെ​ന്ന ത​ങ്ങ​ളു​ടെ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണി​ത്. മു​ഖ്യ​മ​ന്ത്രി ഈ ​നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ശു​ഹൈ​ബ് വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ​ക്ക് ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും ത​യാ​റാ​ണെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ൽ, അ​തു ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നു നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് സ​ർ​ക്കാ​ർ മ​ല​ക്കം മ​റി​ഞ്ഞത്.

കേ​സ് ശ​രി​യാ​യി അ​ന്വേ​ഷി​ച്ചാ​ൽ ആ​സൂ​ത്ര​ണം ചെ​യ്ത​വ​രും കു​ടു​ങ്ങു​മെ​ന്ന​തി​നാ​ലാ​ണ് ഇ​പ്പോ​ൾ മ​ല​ക്കം മ​റി​യാ​ൻ കാ​ര​ണം.ശു​ഹൈ​ബി​നെ മാ​ത്ര​മ​ല്ല, അ​ട്ട​പ്പാ​ടി​യി​ൽ മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ​തും മ​ണ്ണാ​ർ​കാ​ട് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട​തും സ​ർ​ക്കാ​രി​ന്‍റെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്‍റെ വീ​ഴ്ച മൂ​ല​മാ​ണ്-ആന്‍റണി പറഞ്ഞു.