കൈ​യേ​റ്റം ചെ​യ്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

12:23 AM Feb 27, 2018 | Deepika.com
ബം​​​​ഗ​​​​ളൂരു: ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ ​​​​പ​​​​ങ്കെ​​​​ടു​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് ചോ​​​​ദ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നി​​​​ൽ​​​​നി​​​​ന്നു മൈ​​​​ക്ക് പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ.

ക​​​​ർ​​​​ണാ​​​​ട​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ച​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​രോ​​​​ട് സം​​​​വ​​​​ദി​​​​ക്ക​​​​വെ​​​​യാ​​​​ണ് ചോ​​​​ദ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നെ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കൈ​​​​യേ​​​​റ്റം ചെ​​​​യ്ത​​​​ത്. ഇ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​മി​​​​ത് ഷാ​​​​യോ​​​​ട് ചോ​​​​ദ്യ​​​​ചോ​​​​ദി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മൈ​​​​ക്ക് പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ക​​​​ർ​​​​ഷ​​​​ക​​​​ർ അ​​​​മി​​​​ത് ഷാ​​​​യെ കാ​​​​ണാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രി​​​​ൽ അ​​​​ഞ്ചു പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ചോ​​​​ദ്യം​​​​ചോ​​​​ദി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ ഒ​​​​രാ​​​​ളെ​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കൈ​​​​യേ​​​​റ്റം ചെ​​​​യ്ത​​​​ത്.