ന്യൂഡൽഹി: അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയതു കേരളസമൂഹത്തിന്റെ ജീർണാവസ്ഥ വെളിവാക്കിയിരിക്കുകയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം.
സഹജീവിയുടെ വേദന സെൽഫിയാക്കി ആനന്ദം കണ്ടെ ത്തുന്ന പ്രബുദ്ധതയും വികസനവുമാണ് ഒരു ശരാശരി മലയാളി ആർജിച്ചിരിക്കുന്നതെന്നു വിശ്വസിക്കാനാവുന്നില്ല. പൊതുസമൂഹവും സർക്കാർ സംവിധാനവും നീതിപൂർവമാകുന്നില്ലെന്ന തോന്നലാണു നക്സലിസവും തീവ്രവാദവും വളരാനിടയാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊലപാതകികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനൊ പ്പം പട്ടികവർഗ വിഭാഗങ്ങൾക്കു കേരളത്തിൽ സുരക്ഷയും പങ്കാളിത്തവും ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. ഇതിനു കേന്ദ്ര സർക്കാർ എല്ലാവിധ സഹായവും ചെയ്യുമെന്നും അൽഫോൻസ് കണ്ണന്താനം പത്രക്കുറിപ്പിൽ അറിയിച്ചു.
അട്ടപ്പാടിയിലെ വധം സമൂഹത്തിന്റെ ജീർണാവസ്ഥ: കണ്ണന്താനം
12:54 AM Feb 26, 2018 | Deepika.com