വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം; ലോ ​അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സ് ന​ട​ന്നി​ല്ല

12:43 AM Jun 23, 2017 | Deepika.com
പേ​രൂ​ർ​ക്ക​ട: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​മു​ണ്ടാ​യ പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ഡ​മി ഇ​ന്ന​ലെ അ​ട​ച്ചു. യോ​ഗ​ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഇ​ന്ന​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ക്കാ​ഡ​മി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ർ​ക്കെ​തി​രേ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്നു പ​തി​വു​പോ​ലെ ക്ലാ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ങ്കി​ലും ശ​ക്ത​മാ​യ പോ​ലീ​സ് സു​ര​ക്ഷാ ക്യാ​ന്പ​സ് പ​രി​സ​ര​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.