ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള ഇലക്ട്രോണിക് വേ ബിൽ (ഇ-വേ ബിൽ) നടപ്പാക്കൽ ഏപ്രിലിലേക്കു നീട്ടി. സംസ്ഥാനാന്തര വ്യാപാരത്തിനുള്ളത് ഏപ്രിൽ ഒന്നിനു നടപ്പാക്കും. സംസ്ഥാനത്തിനകത്തെ വ്യാപാരത്തിനു ഘട്ടം ഘട്ടമായിട്ടാണ് ഇതു നടപ്പിലാക്കുക. ഓരോ ആഴ്ചയും നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ നടപ്പാക്കും.
ഇന്നലെ സംസ്ഥാന ധനമന്ത്രിമാരുടെ ഉപസമിതി സമ്മേളിച്ചു കൈക്കൊണ്ട തീരുമാനമാണിത്. കേന്ദ്രധനമന്ത്രിയും എല്ലാ സംസ്ഥാന ധനമന്ത്രിമാരും ഉൾപ്പെട്ട ജിെസ്ടി കൗൺസിൽ മാർച്ച് പത്തിന് ചേരുന്പോൾ ഈ തീരുമാനം അംഗീകരിക്കുമെന്നു കരുതുന്നു.
എല്ലാ സംസ്ഥാനാന്തര വ്യാപാരങ്ങൾക്കും സംസ്ഥാനത്തിനകത്ത് അന്പതിനായിരം രൂപയിൽ കൂടിയ വ്യാപാരങ്ങൾക്കും ഇ-വേ ബിൽ വേണം.
ഇ-വേ ബിൽ ഏപ്രിലിൽ
01:25 AM Feb 25, 2018 | Deepika.com