റായ്ബറേലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ റായ്ബറേലി സന്ദർശനം റദ്ദാക്കി. സ്ഥലം എംപിയായ സോണിയ ഗാന്ധിയുടെ സന്ദർശനം ഒഴിവാക്കാനാകാത്ത കാരണത്താൽ റദ്ദാക്കുകയാണെന്ന് അവരുടെ പ്രതിനിധി കെ.എൽ. ശർമ അറിയിച്ചു.
എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായാണ് റായ്ബറേലി സന്ദർശിക്കാൻ സോണിയ തീരുമാനിച്ചിരുന്നത്. സന്ദർശനം റദ്ദാക്കിയ വിവരം ജില്ലാ ഭരണകൂടത്തെ അറയിച്ചുവെന്നും കെ.എൽ. ശർമ പറഞ്ഞു.
സോണിയയുടെ റായ്ബറേലി സന്ദർശനം റദ്ദാക്കി
01:25 AM Feb 25, 2018 | Deepika.com