ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎ ആർ. പ്രഭു വിമത നേതാവ് ടി.ടി.വി. ദിനകരൻ പക്ഷത്തേക്കു കൂറുമാറി. കല്ലാക്കുറിച്ചി എംഎൽഎയാണു പ്രഭു. ഇതോടെ ദിനകരനോടു കൂറു പ്രഖ്യാപിച്ച എംഎൽഎമാരുടെ എണ്ണം മൂന്നായി. ഇന്നലെ ദിനകരന്റെ വസതിയിലെത്തിയാണു പ്രഭു പിന്തുണ അറിയിച്ചത്.
ദിനകരൻപക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയശേഷം ദിനകരനോടു കൂറു പ്രഖ്യാപിക്കുന്ന ആദ്യ എംഎൽഎയാണു പ്രഭു. എംഎൽഎമാരെ കഴിഞ്ഞ ഓഗസ്റ്റിൽ അയോഗ്യരാക്കുന്നതിനു തൊട്ടു മുന്പ് ഇ. രത്തിനസഭാപതി, വി.ടി. കലൈസെൽവൻ എന്നീ എംഎൽഎമാർ ദിനകരൻ ക്യാന്പിലെത്തിയിരുന്നു.
അണ്ണാ ഡിഎംകെ എംഎൽഎ ദിനകരൻപക്ഷത്തേക്കു കൂറുമാറി
12:55 AM Feb 24, 2018 | Deepika.com