ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. സുനന്ദയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചത്.
കേസിൽ ഡൽഹി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ വാദം മുൻപ് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കേസുമായി നേരിട്ടു ബന്ധമില്ലാത്ത സുബ്രഹ്മണ്യൻ സ്വാമിക്കു ഹർജി നൽകാൻ നിയമപ്രകാരം അനുമതിയുണ്ടോ എന്ന വിഷയം പിന്നീടു പരിശോധിക്കുമെന്നാണ് സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര പറഞ്ഞത്.
മൂന്നര വർഷത്തോളമായി കേസിൽ അന്വേഷണം നടത്തുന്നത് ഡൽഹി പോലീസാണ്. കേസിന്റെ തൽസ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല.
സുനന്ദയുടെ മരണം: ഡൽഹി പോലീസിനു നോട്ടീസ്
12:55 AM Feb 24, 2018 | Deepika.com