ന്യൂഡൽഹി: വിശ്വഭാരതി സർവകലാശാലാ വൈസ് ചാൻസലറായി സ്വപൻ കുമാർ ദത്തിനെ നിയമിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിൻവലിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണു നടപടി. പുതിയ വിസിയെ നിയമിക്കാൻ നടപടി തുടങ്ങും.
അസാധാരണമായ നടപടിയാണിത്. കഴിഞ്ഞ വർഷം വിശ്വഭാരതി സർവകാലശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് മൂന്നു പേരുകൾ ശിപാർശ ചെയ്തിരുന്നു. രാഷ്ട്രപതി അധ്യക്ഷനായ കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിയമിക്കുന്നത്.
സർവകലാശാലയിലെ ഒരു വിഭാഗം അധ്യാപകർ ഉൾപ്പെടുന്ന സംഘവും മന്ത്രാലയവും തമ്മിലുള്ള ഭിന്നതയാണ് വിസി നിയമനം അട്ടിമറിക്കപ്പെടുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്.
വിശ്വഭാരതി വിസി നിയമന ഉത്തരവ് രാഷ്ട്രപതി പിൻവലിച്ചു
12:55 AM Feb 24, 2018 | Deepika.com