യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ സമ്മേളനം നാളെ ഡൽഹിയിൽ
12:55 AM Feb 24, 2018 | Deepika.com
ന്യൂഡൽഹി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ സമ്മേളനം നാളെ ഡൽഹി ഐഎൻഎ ത്യാഗരാജ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉദ്ഘാടനം ചെയ്യും. 22 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. നിലവിൽ കേരളമടക്കം 22 സംസ്ഥാനങ്ങളിൽ യുണൈറ്റഡ് നഴ്സ് അസോസിയേഷന് കമ്മിറ്റികളുണ്ട്.