പനാജി: ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തനം തടസപ്പെട്ടതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഇന്നലെ ഡിസ്ചാർജ് ചെയ്യപ്പെട്ടയുടൻ നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ അഞ്ചുമിനിറ്റു മാത്രമാണ് അദ്ദേഹത്തിനു ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ബജറ്റ് പ്രസംഗം ആരംഭിച്ച പരീക്കർ, ബജറ്റ് പൂർണമായി അവതരിപ്പിക്കാൻ തന്റെ ആരോഗ്യം അനുവദിക്കില്ലെന്നു പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു. ആശുപത്രിയിൽനിന്നു പരീക്കർ നേരേ വീട്ടിലേക്കാണു പോയത്. ഒട്ടുംതാമസിയാതെ നിയമസഭയിലെത്തുകയായിരുന്നു.
ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു; നിയമസഭയിൽ പരീക്കർ ബജറ്റ് അവതരിപ്പിച്ചു
01:03 AM Feb 23, 2018 | Deepika.com