ന്യൂഡൽഹി: ബിഎസ്പിയിൽനിന്നു പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് നസീമുദ്ദീൻ സിദ്ദിഖിയും യുപിയിലെ മൂന്നു മുൻ മന്ത്രിമാരും മുൻ എംഎൽഎമാരും കോൺഗ്രസിൽ ചേർന്നു. ഒ.പി. സിംഗ്, ലിയാഖത്ത് അലി എന്നിവരാണു കോൺഗ്രസിൽ ചേർന്ന മുൻമന്ത്രിമാർ.
ബിഎസ്പിയിലെ മുസ്ലിം മുഖമായിരുന്ന നസീമുദ്ദീൻ സിദിഖിയുടെ വരവ് യുപിയിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. സിദ്ദിഖി രൂപവത്കരിച്ച രാഷ്ട്രീയ ബഹുജൻ മോർച്ച പാർട്ടി കോൺഗ്രസിൽ ലയിച്ചു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2017 മേയ് 10നാണു സിദ്ദിഖിയെ ബിഎസ്പിയിൽനിന്നു പുറത്താക്കിയത്.
നസീമുദ്ദീൻ സിദ്ദിഖി കോൺഗ്രസിൽ ചേർന്നു
01:03 AM Feb 23, 2018 | Deepika.com