ജമുയി: ബിഹാറിൽ അധ്യാപകനെ മാവോയിസ്റ്റുകൾ ബുധനാഴ്ച രാത്രി വെടിവച്ചു കൊലപ്പെടുത്തി. നിരോധിത സിപിഐ മാവോയിസ്റ്റു ഭീകരരാണ് ചർകപത്താർ നവീൻ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായ ദിനേഷ് യാദവിനെ യാത്രയ്ക്കിടെ വെടിവച്ചു കൊന്നത്.
ഗ്രാമവാസികൾ അറിയിച്ചതിനെത്തുടർന്നു പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ടഖാർ ഗ്രാമവാസിയാണ് മരിച്ച ദിനേഷ് യാദവ്. പ്രദേശത്തെ ഒരു മാവോയിസ്റ്റ് കമൻഡാന്റ് അടുത്തിടെ പോലീസിൽ കീഴടങ്ങിയിതിൽ ദിനേഷ് യാദവിനു പങ്കുണ്ടെന്ന സംശയത്താലാണു മാവോയിസ്റ്റുകൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു കരുതുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബിഹാറിൽ മാവോയിസ്റ്റുകൾ അധ്യാപകനെ വെടിവച്ചു കൊന്നു
01:03 AM Feb 23, 2018 | Deepika.com