ഇസ്രത് ജഹാൻ കേസ്: പാണ്ഡേയെ ഒഴിവാക്കി

01:24 AM Feb 22, 2018 | Deepika.com
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഇ​​​​സ്ര​​​​ത് ജ​​​​ഹാ​​​​ൻ വ്യാ​​​​ജ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ​​​​ കേ​​​​സി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യ ഗു​​​​ജ​​​​റാ​​​​ത്ത് മു​​​​ൻ ഡി​​​​ജി​​​​പി​ പി.​​​പി.​​​ പാ​​​ണ്ഡേയെ സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക​​​​കോ​​​​ട​​​​തി കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി.
ഇ​​​​സ്ര​​​​ത് ജ​​​​ഹാ​​​​നെ​​​​യും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു​​​​പേ​​​​രെ​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തിയ കേസിൽ പാ​​​​ണ്ഡേ ക്കെ​​​​തി​​​​രേ മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലെ​​​​ന്നു സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി ജെ.​​​​കെ. ​​​​പാ​​​​ണ്ഡേ വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ടു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും പി.​​​​പി.​​​​ പാ​​​​ണ്ഡേയെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ക്ഷി​​​​മൊ​​​​ഴി​​​​ക​​​​ളോ മ​​​​റ്റു തെ​​​​ളി​​​​വു​​​​ക​​​​ളോ ഇ​​​​ല്ല. പ​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കും വ്യ​​​​ത്യ​​​​സ്ത മൊ​​​​ഴി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​തി​​​​നാ​​​​ൽ ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​ര​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്. പാ​​​​ണ്ഡേയെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം തേ​​​​ടി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

കേ​​​​സി​​​​ൽ 2013ലാ​​​​ണ് സി​​​​ബി​​​​ഐ ആ​​​​ദ്യ​​​​കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. പി.​​​​പി. പാ​​​​ണ്ഡേ, ഡി.​​​​ജി. വ​​​​ൻ​​​​സാ​​​​ര, ജി.​​​​എ​​​​ൽ. സിം​​​​ഗാ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു കു​​​​റ്റ​​​​പ​​​​ത്രം. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ നാ​​​​ല് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.