വടക്കൻ കാഷ്മീരിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു
12:58 AM Feb 21, 2018 | Deepika.com
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിൽ തീവ്രവാദികളുടെ ഒളിത്താവളം സൈന്യം തകർത്തു. വെടിക്കോപ്പുകൾ, യുബിജിഎൽ, ഡിക്ടണേറ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു. ലക്ഷ്തിയാൽ ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് രാഷ്ട്രീയ റൈഫിൾസ്, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ജമ്മു കാഷ്മീർ പോലീസ് എന്നിവർ തെരച്ചിൽ നടത്തിയത്.