ബിഎസ്എഫ് ജവാനു വീരമൃത്യു
12:58 AM Feb 21, 2018 | Deepika.com
ശ്രീനഗർ/ന്യൂഡൽഹി: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. താങ്ധർ സെക്ടറിൽ ഇന്നലെ വൈകുന്നേരമുണ്ടായ ആക്രമണത്തിൽ കോൺസ്റ്റബിൾ എസ്.കെ. മുർമു(28) ആണു വീരമൃത്യു വരിച്ചത്. വയറ്റിൽ വെടിയേറ്റ മുർമുവിനെ ആർമി ഹെലികോപ്റ്ററിൽ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിനു കീഴടങ്ങി. 2013ൽ ബിഎസ്എഫിൽ ചേർന്ന മുർമു ബിഹാറിലെ ജമുയി ജില്ലക്കാരനാണ്.