കോയന്പത്തൂർ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാലുപേർ മരണമടഞ്ഞു. കിട്ടാംപാളയം സുബ്രന്റെ മകൻ രാജേഷ്കുമാർ (26), ചെന്നിമലൈ പാളയം നഞ്ചൻ മകൻ രാമസ്വാമി (37), അങ്കലകുറിച്ചി നടരാജിന്റെ മകൻ സതീഷ് കുമാർ (20), ശക്തിവേലിന്റെ മകൻ സുരേഷ് കുമാർ (18) എന്നിവരാണ് മരണമടഞ്ഞത്.
കരുമത്താംപട്ടിയിൽ ലോറി നിയന്ത്രണംവിട്ട് ഓട്ടോയ്ക്കുമേൽ ഇടിച്ചാണ് മിനിഡോർ ഡ്രൈവറായ രാജേഷ് കുമാറും ലോഡ്മാനായ രാമസ്വാമിയും മരിച്ചത്. വാൽപ്പാറ-പൊള്ളാച്ചി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യാത്രക്കാരായ സുരേഷ് കുമാറും സതീഷ്കുമാറും മരിച്ചത്.
വാഹനാപകടങ്ങളിൽ നാലുപേർ മരണമടഞ്ഞു
11:31 PM Feb 20, 2018 | Deepika.com