ത്രിപുരയിൽ 89.8% പോളിംഗ്
01:01 AM Feb 20, 2018 | Deepika.com
ന്യൂഡൽഹി: ത്രിപുരയിൽ ഞായറാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 89.8 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. 76 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നായിരുന്നു ആദ്യം തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിരുന്നത്. 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ 91.82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 84.32 ശതമാനമായിരുന്നു പോളിംഗ്.