മൈസൂരു: കമ്മീഷൻ വ്യവസ്ഥയിൽ ഓടുന്ന സർക്കാരാണോ പദ്ധതി നിർവഹണത്തിലൂടെ വികസനത്തിലേക്കു നയിക്കുന്ന സർക്കാരാണോ വേണ്ടതെന്നു ജനങ്ങൾ തീരുമാനിക്കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാട്ടിൽ ബിജെപി നടത്തിയ റാലിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. മേയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായാണു ബിജെപി മോദിയെ പങ്കെടുപ്പിച്ചു റാലി നടത്തിയത്. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്പോൾ രാജ്യത്തെ ജനതയെ വിഭജിപ്പിക്കാനും തെറ്റായ വാഗ്ദാനങ്ങൾ നല്കി കബളിപ്പിക്കാനുമാണു കോൺഗ്രസ് ശ്രമിക്കുന്നത്. വികസനമല്ല, കസേരയാണ് ഇത്തരക്കാർക്കു പ്രധാനം. മേയിൽ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ ഇതിനു ശരിയായ മറുപടി കൊടുക്കുമെന്നും മോദി പറഞ്ഞു.
കമ്മീഷൻ സർക്കാരാണോ പദ്ധതിനിർവഹണ സർക്കാരാണോ വേണ്ടതെന്നു മോദി
01:00 AM Feb 20, 2018 | Deepika.com