നോ​വ​ൽ​ച​ർ​ച്ച​യും ഓ​ട്ട​ൻ​തു​ള്ള​ലു​മാ​യി അ​ക്ഷ​ര​പ്പ​ച്ച ര​ണ്ടാം​ദി​നം

01:31 AM Jun 21, 2017 | Deepika.com
കൊ​ച്ചി: നോ​വ​ൽ ച​ർ​ച്ച​യും ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​ര​ണ​വു​മാ​യി അ​ക്ഷ​ര​പ്പ​ച്ച​യു​ടെ ര​ണ്ടാം​ദി​നം. വാ​യ​ന​യു​ടെ​യും കാ​ഴ്ച​യു​ടെ​യും ഉ​ത്സ​വ​മാ​യി​മാ​റി​യ പ​രി​പാ​ടി തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​വും ആ​കാ​ശ​വാ​ണി കൊ​ച്ചി​യും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍റെ എ​ഴു​ത്തും ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ നോ​വ​ലി​സ്റ്റ് ഉ​ഷാ​കു​മാ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ ത​ല​മു​റ വി​ശാ​ല​മാ​യ വാ​യ​ന​യു​ടെ വ​ഴി തേ​ട​ണ​മെ​ന്ന് ഉ​ഷാ​കു​മാ​രി പ​റ​ഞ്ഞു. ഫാ. ​അ​നീ​ഷ് പോ​ൾ അ​ങ്ങാ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഏ​ൽ​ദോ​സ്, സി. ​നി​ഥി​യ, സി.​എ​സ്. ഐ​ശ്വ​ര്യ, സോ​ന ടോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​മ​ണ്ഡ​ലം ശി​വ​ദേ​വും സം​ഘ​വും ചേ​ർ​ന്ന് ക​ല്ല്യാ​ണ​സൗ​ഗ​ന്ധി​കം ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.15ന് ​വി​ജ​യ​രാ​ജ​മ​ല്ലി​ക​യു​ടെ പ്ര​ഭാ​ഷ​ണം ന​ട​ക്കും. ഡോ. ​ലി​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ശ്രീ​ല​ക്ഷ്മി മോ​ഹ​ന​ൻ, അ​നു ജോ​സ​ഫ്, സി.​പി. വി​ഷ്ണു, കെ.​സി. നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ക​ലാ​മ​ണ്ഡ​ലം ജി​ഷ്ണു​വും ചേ​ർ​ന്ന് ചാ​ക്യാ​ർ​കൂ​ത്ത് അ​വ​ത​രി​പ്പി​ക്കും.