ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പു​സ്ത​ക​ശേ​ഖ​രം കൈ​മാ​റി

01:31 AM Jun 21, 2017 | Deepika.com
തി​രു​വാ​ങ്കു​ളം: തി​രു​വാ​ങ്കു​ളം സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് സ​ണ്‍​ഡേ സ​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​സ്ത​ക​ശേ​ഖ​രം കൈ​മാ​റി. 110 ലേ​റെ പു​സ്ത​ക​ങ്ങ​ളാ​ണു ലൈ​ബ്ര​റി​ക്കു കൈ​മാ​റി​യ​ത്.
വി​ശു​ദ്ധ​രു​ടെ​യും മ​ഹ​ത്വ്യ​ക്തി​ക​ളു​ടെ​യും ജീ​വ​ച​രി​ത്ര​ങ്ങ​ളും വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും ജീ​വി​തവി​ജ​യ​ത്തി​നു​മു​ത​കു​ന്ന പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​ങ്ങ​ളു​മാ​ണു കൈ​മാ​റി​യ​ത്. വി​കാ​രി റ​വ.​ ഡോ. സ​ഖ​റി​യാ​സ് പ​റ​നി​ല​ത്തി​ൽനി​ന്നു സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ത്യു മു​ഞ്ഞ​നാ​ട്ടും സെ​ക്ര​ട്ട​റി സി​സ്റ്റ​ർ മ​രി​യ​റ്റും പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തി​രു​വാ​ങ്കു​ളം യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ല​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലൂ​യി​സ് കു​രി​ശി​ങ്ക​ൽ, ട്ര​ഷ​റ​ർ വി​ൽ​സ​ണ്‍ കീ​ഴാ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.