കോതമംഗലം: വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ് യൂണിറ്റ് രൂപീകരിച്ചു. പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി.
വികാരി ഫാ. ജോസ് മറ്റം അധ്യക്ഷനായി. രൂപത ഡെലഗേറ്റുമാരായ ജിബോയിച്ചൻ വടക്കൻ, ജോയി നടുക്കുടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എ.ജോസഫ് കളന്പാട്ട്-പ്രസിഡന്റ്, ജോസഫ് സി.ചിറ്റൂപറന്പിൽ, മേരി ജോർജ് നടുക്കര-വൈസ് പ്രസിഡന്റുമാർ, ജോസ് കുര്യൻ കൈതക്കൻ-സെക്രട്ടറി, എം.എസ്. ഏബ്രഹാം മുണ്ടയ്ക്കൽ, മേരി മാണി കേളംകുഴയ്ക്കൽ-ജോയിന്റ് സെക്രട്ടറിമാർ, സെലിൻ ജോർജ് ചിറ്റൂപറന്പിൽ-ട്രഷറർ, സിസ്റ്റർ ലൂസി സിഎംസി-ആനിമേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.
ഡിഎഫ്സി വേട്ടാന്പാറ യൂണിറ്റ് രൂപീകരിച്ചു
01:29 AM Jun 21, 2017 | Deepika.com