മീൻപിടിക്കുന്നതിനിടെ കുളത്തിലേക്കു വീണ് വിദ്യാർഥി മരിച്ചു
11:35 PM Feb 19, 2018 | Deepika.com
കോയന്പത്തൂർ: മീൻപിടിക്കുന്നതിനിടെ കുളത്തിലേക്കു വീണ് വിദ്യാർഥി മരിച്ചു. ഉക്കടം ജി.എം നഗർ മുത്തുവിന്റെ മകൻ മുഹമ്മദ് ഷെഫീഖ് (ആറ്) ആണ് മരിച്ചത്. ഷെഫീഖ് സുഹൃത്തുക്കൾക്കൊപ്പം വാലാൻകുളത്തിൽ മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാലുതെറ്റി കുളത്തിലേക്കു വീഴുകയായിരുന്നു.