കാവേരി: അപ്പീൽസാധ്യത പരിശോധിക്കുമെന്നു പളനിസ്വാമി
12:54 AM Feb 19, 2018 | Deepika.com
സേലം: തമിഴ്നാടിനു കാവേരി നദീജല വിഹിതം കുറച്ചുകൊണ്ടുള്ള സൂപ്രീം കോടതി വിധിക്കെതിരേ അപ്പീൽ നൽകുന്ന കാര്യം പരിശോധിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. നിരാശജനകമായ വിധിയാണു സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. എന്നാൽ, കാവേരി നദി രാഷ്ട്രത്തിന്റെ പൊതുസ്വത്താണെന്നും ഒരു സംസ്ഥാനത്തിനും നദിയുടെ ഉടമസ്ഥത അവകാശപ്പെടാൻ കഴിയില്ലെന്നുമുള്ള സുപ്രീംകോടതി നീരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു.