നാഗ്പുരിൽ മാധ്യമപ്രവർത്തകന്റെ അമ്മയും ഒരുവയസുള്ള മകളും കൊല്ലപ്പെട്ടു
12:54 AM Feb 19, 2018 | Deepika.com
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രാദേശിക ചാനൽ റിപ്പോർട്ടറുടെ അമ്മയെയും മകളെയും കൊലപ്പെടുത്തി. ഉഷ കാംബ്ലേ(50), റിഷ(ഒന്ന്) എന്നിവരുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ നഗരത്തിലെ തോട്ടിൽ ഇന്നലെ രാവിലെയാണു കണ്ടെത്തിയത്. സംഭവത്തിൽ രാംബരൻ ഷാഹു(26) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടിപ്പണവുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെഉഷയുടെ കഴുത്ത് ഷാഹു അറത്തു. ഇതുകണ്ട് കരഞ്ഞ കുഞ്ഞിനെയും പ്രതി കൊലപ്പെടുത്തി.