നവിമുംബൈ: ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടം നിർമിക്കുന്ന 7900 കോടി രൂപയുടെ നാലാംഘട്ട ടെർമിനൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചരക്കുകൈമാറ്റം ചെയ്യപ്പെടുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം കൂടിയാണിത്.
നിലവിൽ 48 ലക്ഷം കണ്ടെയ്നർ ശേഷിയാണ് തുറമുഖത്തിനുള്ളത്. ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിന് സിംഗപ്പുർ അഥോറിറ്റി പോർട്ട് 4719 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. 2015ലാണ് ടെർമിനലിന്റെ നിർമാണം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ പുതിയ ടെർമിനൽ മോദി ഉദ്ഘാടനം ചെയ്തു
12:54 AM Feb 19, 2018 | Deepika.com