വിമർശിച്ച് ശിവസേന
02:31 AM Feb 18, 2018 | Deepika.com
മുംബൈ: നീരവ് മോദികേസുമായി ബന്ധപ്പെട്ട് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ വിമർശനവുമായി ശിവസേന മുഖപത്രിക സാമ്ന. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ആളാണ് നീരവ് മോദിയെന്നും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ ബിജെപിയെ മോദി നന്നായി സഹായിച്ചിരുന്നെന്നും സാമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ ക്രമക്കേട് പുറത്തുവന്നതോടെ മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്ടമായിരിക്കുകയാണ്.