ന്യൂഡൽഹി: യുപിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്പുർ, ഫൂൽപുർ ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഗോരഖ്പുരിൽ ഡോ. സുരീതയും ഫൂൽപുരിൽ മനീഷ് മിശ്രയും മത്സരിക്കുമെന്നു എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി അറിയിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ രാജിവച്ചതിനെത്തുടർന്നാണ് ഗോരഖ്പുരിലും ഫൂൽപുരിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാർച്ച് 11നാണ് തെരഞ്ഞെടുപ്പ്. 14നു ഫലം പ്രഖ്യാപിക്കും.
യുപിയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
12:41 AM Feb 17, 2018 | Deepika.com