ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഉൾപ്പെട്ട ഐഎൻഎക്സ് മീഡിയ പണ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
ചെന്നൈയിൽ മൂന്നിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് കാർത്തി ചിദംബരത്തെ പത്തു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ നേരത്തേ റെയ്ഡും നടത്തി.
ഐഎൻഎക്സ് തട്ടിപ്പ്: ചെന്നൈയിൽ റെയ്ഡ്
12:41 AM Feb 17, 2018 | Deepika.com