ന്യൂഡൽഹി: ബോഫോഴ്സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്നു ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ പിന്മാറി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് ജഡ്ജി യുടെ പിന്മാറ്റം. അതേസമയം ഇതിനുള്ള കാരണം വ്യക്തമല്ല. കേസ് മാർച്ച് 28നു പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.
കേസിൽ ഹിന്ദുജ ബ്രദേഴ്സ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐയും ബിജെപി നേതാവ് അജയ് അഗർവാളും നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ്ള 64 കോടിയുടെ ബൊഫോഴ്സ് ആയുധ ഇടപാടിൽ 2005 മേയിലാണ് ഹിന്ദുജ ബ്രദേഴ്സിനെയും കന്പനിയെയും ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
ബോഫോഴ്സ് കേസ്: ജസ്റ്റീസ് ഖാൻവിൽക്കർ പിന്മാറി
12:54 AM Feb 15, 2018 | Deepika.com