ബിഹാർഷരിഫ്: ബിഹാർഷരീഫിലെ സോനിയാവ വില്ലേജിൽ മഹാദളിത് യുവാവിനെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. കല്ലുകളും ചുടുകട്ടകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിക്കി കുമാർ എന്ന ലളിനേന്ദ്ര കുമാർ(22)ആണ് കൊല്ലപ്പെട്ടത്. വില്ലേജിലെ മൈതാനത്ത് ഇന്നലെ വെളുപ്പിനാണ് ലളിനേന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടത്.
മൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസുകാരെ നാട്ടുകാർ തടഞ്ഞുവച്ചതു സംഘർഷത്തിനിടയാക്കി. ജില്ലാ ഭരണാധികാരികൾ എത്തി ഇവരുമായി ചർച്ച നടത്തിശേഷം മൃതദേഹം ബിഹാർഷരീഫ് സദർ ആശുപത്രിയിലേക്കു മാറ്റി. പിന്നീടു പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ബിഹാറിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി
12:42 AM Feb 14, 2018 | Deepika.com