ന്യൂഡൽഹി: രാജസ്ഥാനിലെ പൊഖ്റാൻ ഫയറിംഗ് റേഞ്ചിൽ വെടിക്കോപ്പ് പൊട്ടിത്തെറിച്ച് കരസേനാ ജവാൻ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. റോക്കറ്റ് ലോഞ്ചറുകളിൽ ഉപയോഗിക്കവേ പൊട്ടാത്ത വെടിക്കോപ്പ് നശിപ്പിക്കുന്പോഴായായിരുന്നു സ്ഫോടനം.
14 എൻജിനിയറിംഗ് റെജിമെന്റിലെ സൈനികരായിരുന്നു അപകടത്തിൽപ്പെട്ടത്. പൊട്ടാത്ത വെടിക്കോപ്പുകൾ നശിപ്പിക്കുന്നതിനെ ഡിമോളിഷൻ ഫയറിംഗ് എന്നാണു പറയുക.
പരിക്കേറ്റവരെ ജോധ്പുരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊഖ്റാനിൽ സ്ഫോടനത്തിൽ സൈനികൻ മരിച്ചു
12:31 AM Feb 13, 2018 | Deepika.com