ന്യൂഡൽഹി: പതിവിനു വിപരീതമായി ഇത്തവണ സാന്പത്തിക സർവേയുടെയും പൊതുബജറ്റിന്റെയും അച്ചടിച്ച കോപ്പികൾ വിതരണം ചെയ്യില്ലെന്നു കേന്ദ്രസർക്കാർ. 2017-2018 വർഷത്തെ സാന്പത്തിക സർവേയും പൊതുബജറ്റും അച്ചടിച്ച് വിതരണം ചെയ്യില്ലെന്നും വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. സാന്പത്തിക സർവേയും പൊതുബജറ്റും വിശദമായ പത്രക്കുറിപ്പും ധനമന്ത്രാലയത്തിന്റെയും പിഐബിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. മാധ്യമങ്ങൾക്കും മറ്റും ആവശ്യമായ എല്ലാ വിവരങ്ങളും സർക്കാർ വെബ്സൈറ്റുകളിൽ എത്രയും വേഗം ലഭ്യമാക്കുമെന്നും അറിയിച്ചു. www.finmin.nic.in,www.dea.gov.in, //indiabudget.nic.in എന്നീ വെബ്സൈറ്റുകളിലാണു സാന്പത്തിക സർവേ, പൊതുബജറ്റ് എന്നിവ ലഭ്യമാകുന്നത്.
ബജറ്റിന്റെ അച്ചടിച്ച കോപ്പി നല്‍കില്ല
11:19 PM Jan 23, 2018 | Deepika.com