അഗർത്തല: ത്രിപുരയിൽ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 12 പുതുമുഖങ്ങൾ ഇത്തവണ സ്ഥാനാർഥികളാകും. ആകെയുള്ള 60 സീറ്റുകളിൽ സിപിഎം 57 എണ്ണത്തിൽ മത്സരിക്കും. സഖ്യകക്ഷികളായ ആർഎസ്പി, സിപിഐ, ഫോർവേഡ് ബ്ലോക്ക് എന്നിവയ്ക്ക് ഓരോ സീറ്റ് നല്കി. കഴിഞ്ഞ തവണ ഈ കക്ഷികൾക്കു രണ്ടു സീറ്റ് വീതം നല്കിയിരുന്നു.
മുഖ്യമന്ത്രി മണിക് സർക്കാർ സിറ്റിംഗ് സീറ്റായ ധാൻപുരിൽ വീണ്ടും ജനവിധി തേടും. എല്ലാ മന്ത്രിമാരും മത്സരരംഗത്തുണ്ട്. 1993 മുതൽ ത്രിപുര സിപിഎം ഭരണത്തിലാണ്.
ത്രിപുരയിൽ ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി
11:02 PM Jan 23, 2018 | Deepika.com