ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ അയോഗ്യരാക്കപ്പെട്ട നടപടിക്കെതിരേ 20 ആം ആദ്മി പാർട്ടി എംഎൽഎമാർ ഡൽഹി ഹൈക്കോടതിയിൽ. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയെ ചോദ്യംചെയ്താണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ അടിയന്തര പരിഹാരം നിർദേശിക്കണമെന്നാണ് ആവശ്യം. ജഡ്ജിമാരായ എസ്. രവിന്ദ്ര ഭട്ട്, എ.കെ. ചാവ്ല എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി.
തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയിൽ ഇടക്കാല ആശ്വാസം തേടി ആറ് ആം ആദ്മി എംഎൽഎമാർ നൽകിയ ഹർജി തിങ്കളാഴ്ച പിൻവലിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ ശിപാർശയ്ക്കു രാഷ്ട്രപതി അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഡൽഹി ഹൈക്കോടതിയിൽ
11:02 PM Jan 23, 2018 | Deepika.com